ഈ വർഷത്തെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്


ഈ വർഷത്തെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയായ ജീവിതം ഒരു പെൻഡുലത്തിനാണ് പുരസ്ക്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശില്പവും അടങ്ങുന്ന പുരസ്ക്കാരം വയലാറിന്‍റെ  ചരമദിനമായ ഈ മാസം 27 ന് തിരുവനന്തപുരത്ത് സമ്മാനിക്കും. വയലാർ ട്രസ്റ്റ് അധ്യക്ഷൻ പെരുമ്പടവം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്. തീക്ഷ്ണമായ ജീവിതാനുഭവങ്ങളുള്ള രാജ്യത്തെ തന്ന ബൃഹത്തായ ആത്മകഥയാണ് ജീവിതം ഒരു പെൻഡുലമെന്ന് ജൂറി വിലയിരുത്തി. ഡോ.പികെ രാജശേഖരൻ. വിജയലക്ഷ്മി, എൽ തോമസ് കുട്ടി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.

Post a Comment

0 Comments