ചിറ്റിശ്ശേരിയിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. വല്ലച്ചിറ സ്വദേശി ചാലിശ്ശേരി ജോസിന്റെ മകന്‍ ബെന്നി (60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
0 Comments