Pudukad News
Pudukad News

ലൈംഗീക ദൃശ്യങ്ങളുടെ പേരിൽ ബ്ലാക്ക് മെയിലിങ്;വാട്സാപ്പിലൂടെ പോലീസിനെ അറിയിക്കാം


ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ് തുടങ്ങിയവയിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തുന്നത് വാട്സാപ്പിലൂടെ പോലീസിനെ അറിയിക്കാം. വ്യക്തികളുടെ ലൈംഗിക ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് പോലീസ് ഇതിനുള്ള സംവിധാനം സജ്ജമാക്കിയത്.
9497980900 എന്ന നമ്പറിലാണ് പരാതിക്കാർ വിവരമറിയിക്കേണ്ടത്.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അറിയിക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ വാട്സാപ്പ് നമ്പരാണിത്.
ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, ശബ്ദസന്ദേശം എന്നീ മാര്‍ഗങ്ങളിലൂടെ പരാതി നല്‍കാം. നേരിട്ടു വിളിക്കാനാവില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price