സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പാലക്കാട് മുന്നിൽ


65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പാലക്കാട് മുന്നിൽ. ആദ്യ രണ്ടു ദിനത്തിൽ നിന്നായി 117 പോയിൻ്റുകളാണ് പാലക്കാട് സ്വന്തമാക്കിയത്. മേളയുടെ മൂന്നാം ദിനമായ ഇന്ന് 30 ഫൈനൽ മത്സരങ്ങളാണുള്ളത്. രാവിലെ നടന്ന ജൂനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്ത മത്സരത്തിൽ കോഴിക്കോടിൻ്റെ ആദ്യത് വി അനിൽ സ്വർണ്ണം നേടി.
പാലക്കാടിൻ്റെ അഭിഷേക് സി എസ് വെള്ളിയും ഇടുക്കിയുടെ ഗൗതം കൃഷ്ണ വെങ്കലവും സ്വന്തമാക്കി. 81 പോയിൻ്റുമായി മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള എറണാകുളത്തിന് 51 പോയിൻ്റാണ് ലഭിച്ചിരിക്കുന്നത്. സ്കൂൾ വിഭാഗത്തിൽ മുൻ ചാമ്പ്യന്മാരായ മലപ്പുറം കടകശേരി ഐഡിയൽ സ്കൂൾ 36 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കോതമംഗലം മാർ ബേസിൽ 28 പോയിൻ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. അതേ സമയം ലോങ്ങ്‌ ജമ്പ് താരം മുഹമ്മദ് സിനാന് പരിക്കേറ്റു. കഴുത്തിനു പരിക്കേറ്റ സിനാനെ വിദഗ്ദ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

0 Comments