കൊടകര ബ്ലോക്ക് കേരളോത്സവം: അളഗപ്പനഗർ പഞ്ചായത്തിന് ഒന്നാം സ്ഥാനം


കൊടകര ബ്ലോക്ക് കേരളോത്സവത്തിൽ അളഗപ്പനഗർ പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റത്തൂർ പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. സമാപന സമ്മേളനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്  അധ്യക്ഷത വഹിച്ചു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ, ജില്ല പഞ്ചായത്ത്‌ അംഗം സരിത രാജേഷ്, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ,  ബി.ഡി.ഒ കെ.കെ. നിഖിൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments