Pudukad News
Pudukad News

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം നാളെ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും




മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം നാളെ (ഒക്ടോബര്‍ 3) തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മുരിയാട് ഗ്രാമപഞ്ചായത്തിന്  എഴുപതാം പിറന്നാള്‍ സമ്മാനമായി ആധുനിക ഇന്‍ഫ്രാസ്ട്രക്ച്ചറോട് കൂടി  നവീകരിച്ച ഓഫീസ് കെട്ടിടമാണ് മന്ത്രി നാടിന് സമര്‍പ്പിക്കുന്നത്.

മൊബൈല്‍ ആപ്ലിക്കേഷന്‍, സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങള്‍,  ഐഎല്‍ജി എംഎസ്, കുടുംബശ്രീ ഡിജിറ്റല്‍ ഹെല്‍പ്പ് ഡെസ്‌ക്, ഡിജി മുരിയാട് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഭരണസംവിധാനങ്ങള്‍ ആധുനിക കാലഘട്ടത്തിന് അനുസൃതമായി ക്രമീകരിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് പഞ്ചായത്ത് ഓഫീസ് ആധുനിക സംവിധാനങ്ങളോടെ നവീകരിച്ചത്. 

നാളെ ( ഒക്ടോബര്‍ 3) വൈകീട്ട് 4.30 ന് പഞ്ചായത്ത് ഓഫീസ് പരിസരത്ത്  നടക്കുന്ന ചടങ്ങില്‍  ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു അധ്യക്ഷത വഹിക്കും.

  ടി എന്‍ പ്രതാപന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍  തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. 

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, സെക്രട്ടറി റെജി പോള്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഭരണസമിതി അംഗങ്ങള്‍,  തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price