യോഗക്ഷേമസഭ ജില്ലാ കലാ സാഹിത്യമേള ആരംഭിച്ചു


യോഗക്ഷേമസഭ ജില്ലാ കലാ  സാഹിത്യമേളക്ക് ആനന്ദപുരം  ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. തൗര്യത്രികം 2023 എന്ന പേരില്‍ നടത്തുന്ന ഇരുപത്തി ആറാമത് കലാ സാഹിത്യ മേള ചലച്ചിത്ര താരം ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്യ്തു. യോഗ ക്ഷേമസഭ ജില്ലാ പ്രസിഡണ്ട് ഹരി പഴങ്ങാപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചെയര്‍മാന്‍ ശ്രീകുമാര്‍ മേലേടം,
എ.എന്‍ നീലകണ്ഠന്‍, എ.എം. ജോണ്‍സണ്‍, പഞ്ചായത്ത് അംഗം വൃന്ദാ കുമാരി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാമത്സരങ്ങള്‍ അരങ്ങേറി.
ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം യോഗക്ഷേമസഭ സംസ്ഥാന പ്രസിഡൻ്റ് അക്കീരമൺ കാളിദാസന്‍ ഭട്ടത്തിരിപ്പാട് ഉദ്ഘാടനം ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price