Pudukad News
Pudukad News

വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദവും കുലുക്കവും; കുതിരാൻ മേൽപ്പാലം വീണ്ടും പൊളിച്ചു


മണ്ണുത്തി– വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന്‍ തുരങ്കത്തിനു മുന്‍പിലെ മേൽപാലത്തിന്റെ മൂന്ന് ഭാഗങ്ങൾ വീണ്ടും പൊളിച്ചു. പാലത്തിന്റെ രണ്ടു ബീമുകൾ തമ്മിൽ ചേരുന്ന ഭാഗത്തു വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദത്തിൽ കുലുക്കം അനുഭവപ്പെടുകയും ടാറിങ് ചെയ്ത ഭാഗം താഴുകയും ചെയ്തതോടെയാണു തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ പാലത്തിനു മുകളിലെ ടാറിങ് പൊളിച്ചുനീക്കി കൂടുതല്‍ കമ്പിയിട്ടു പുനർനിർമാണം ന‌ടത്തുന്നത്. പാലത്തില്‍ നിർമാണത്തിലെ പാളിച്ചമൂലം  25 തവണ ടാറിങ് കുത്തിപ്പൊളിച്ച് വീണ്ടും ബലപ്പെടുത്തി ടാറിങ് നടത്തിയിരുന്നു. ഇപ്പോഴും പൊളിക്കൽ തുടരുകയാണ്. മഴ പെയ്തതോ‌ടെ റോഡിൽ കുഴികൾ രൂപപ്പെട്ടു. പലയിടത്തും വിള്ളലും വീണിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price