മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ നൂറുകണക്കിന് കുരുന്നുകൾ അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചു


വിജയദശമി ദിനത്തിൽ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ നൂറുകണക്കിന് കുരുന്നുകൾ അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചു. ഡോ.കെ.അരവിന്ദാക്ഷൻ, രാമചന്ദ്രൻ ആമ്പിലി കളരിയ്ക്കൽ എന്നിവർ ആചാര്യൻമാരായി. ക്ഷേത്രം പ്രസിഡൻ്റ് സുരേഷ് നെല്ലിശ്ശേരി, സെക്രട്ടറി മണികണ്ഠൻ തൊട്ടിപ്പറമ്പിൽ, സുനിൽകുമാർ തെക്കൂട്ട്, സജീവൻ പണിയ്ക്കപറമ്പിൽ എന്നിവർ എഴുത്തിനിരുത്തൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.തുടർന്ന് നടന്ന ചടങ്ങിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, പ്രൊഫഷണൽ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും നടന്നു.

Post a Comment

0 Comments