ഭാഗ്യക്കുറി ഏജന്റ്മാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റ്മാരുടെയും വില്പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്ക്കുളള 2023 വര്ഷത്തെ സ്‌കോളര്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ലോട്ടറി വില്പ്പന തുടരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്ക്ക് മാത്രമാണ് സ്‌കോളര്ഷിപ്പിന് അര്ഹത. അപേക്ഷയോടൊപ്പം അംഗത്വ പാസ്ബുക്കിന്റെ പകര്പ്പ്, വിദ്യാര്ത്ഥിയും ക്ഷേമനിധി അംഗവും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്പ്പ്, വിദ്യാര്ത്ഥിയുടെ പരീക്ഷ പാസ്സായ സര്ട്ടിഫിക്കറ്റിന്റെയും മാര്ക്ക് ലിസ്റ്റിന്റെയും പകര്പ്പ്, കോഴ്‌സ് സര്ട്ടിഫിക്കറ്റ്, വിദ്യാര്ത്ഥിയുടെ ആധാറിന്റെ കോപ്പി എന്നിവ സമര്പ്പിക്കണം. പ്ലസ് വണ് മുതല് റെഗുലര് കോഴ്‌സ് പഠിക്കുന്ന വിദ്യാര്ത്ഥികള്ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസില് നിന്നും ലഭിക്കും. ഫോണ്: 0487 2360490.pudukad news puthukkad news

Post a Comment

0 Comments