വാസുപുരം മന്ദരപ്പള്ളിയിൽ നിന്ന് 110 ലിറ്റർ വാഷ് പിടികൂടി


വാസുപുരം മന്ദരപ്പള്ളിയിൽ നിന്ന് 110 ലിറ്റർ വാഷ് ഇരിങ്ങാലക്കുട എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു.  
എക്സൈസ് ഇൻസ്പെക്ടർ എ.ബി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഷ് പിടികൂടിയത്.പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി.ആളൊഴിഞ്ഞ സ്ഥലത്ത് ചാരായം വാറ്റാനായി
മൂന്ന് വീപ്പകളിലായി ഒളിപ്പിച്ചുവെച്ച വാഷാണ് എക്സൈസ് കണ്ടെത്തിയത്.
സിവിൽ എക്സൈസ് ഓഫീസർ മാരായ എ.ടി. ഷാജു, സി.വി. രാജേന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.രണ്ട് ദിവസം മുൻപ് വെള്ളിക്കുളങ്ങര, നടാംപാടം എന്നിവിടങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ വാഷ് പിടികൂടിയിരുന്നു.

Post a Comment

0 Comments