Pudukad News
Pudukad News

ദിവസം 1000 രൂപ ശമ്പളം, ശബരിമലയില്‍ ജോലി ചെയ്യാം: നിരവധി ഒഴിവുകള്‍,ഇപ്പോള്‍ അപേക്ഷിക്കാം.





പത്തനംതിട്ട: ശബരിമലയില്‍ നിരവധി ഒഴിവുകള്‍. 2023-24 ലെ തീർത്ഥാടന കാലത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലക്കല്‍ ബേസ ക്യാമ്പ് എന്നിവിടങ്ങളിലേക്കാണ് നിയമനം. 24*7 എമർജന്‍സി ഓപ്പറേഷന്‍ സെന്ററുകളില്‍ 21 ഇ ഒ സി ടെക്നിക്കല്‍ എക്സേപെർട്ട് ഒഴിവുകളാണുള്ളത്. പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വഴിയാണ് നിയമനം.

ഒക്ടോബർ 26 വരെയാണ് അപേക്ഷിക്കാനുള്ള കാലാവധി. ഐ ടി ഐ/ഡിപ്ലോമ/ബിരുദം/പിജി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിച്ചിരിക്കുന്നത്. ജി പി എസ്, ജി ഐ എ എസ്, എച്ച് എ എം റേഡിയോ, വയർലെസ് , സാറ്റ്ലൈറ്റ് ഫോണ്‍ എന്നിവ പ്രവർത്തിപ്പിക്കുന്നതില്‍ അറിവുണ്ടായിരിക്കണം. മലയാളത്തിന് പുറമെ, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകള്‍ അറിയുന്നവർക്ക് മുന്‍ഗണന ലഭിക്കും.
ഡിസാസ്റ്റർ് മനേജ്മെന്റില്‍ ഫീല്‍ഡ് വർക്ക് പരിചയം/സാമൂഹിക സന്നദ്ധ സേനയിലെ റജിസ്ട്രേഡ് വൊളന്റിയർ ആയിരിക്കണം. 18 മുതല്‍ 40 വരെയാണ് പ്രായപരിധി. ദിവസം ആയിരം രൂപ ശമ്പളമായി ലഭിക്കും. പൊലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. Phone : 04682 222515 Fax : 04682 222505 Email : dcpta.ker@nic.in


ശബരിമലയില്‍ സെക്യൂരിറ്റി
ശബരിമല, പമ്പ, നിലയ്ക്കല്‍ ക്ഷേത്രങ്ങളിലെ സെക്യുരിറ്റി ഗാർഡുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

 ഒക്ടോബർ 20 വരെ അപേക്ഷിക്കാം. വിമുക്ത ഭടന്മാർക്കും സംസ്ഥാന പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് തുടങ്ങിയ സേനകളില്‍ നിന്നും വിരമിച്ചവർക്കുമാണ് അവസരം.

മേല്‍പ്പറഞ്ഞവയില്‍ ഏതെങ്കിലും സർവ്വീസില്‍ 5 വർഷ പരിചയമുള്ളതും 65 വയസ്സും പൂർത്തിയാകാത്തവരുമായ ഹിന്ദു പുരുഷന്മാർക്കാണ് അവസരം. ശാരീരിക ക്ഷമതയു ള്ളവരായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കായി www.travancore devaswom.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക



pudukad news puthukkad news

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price