Pudukad News
Pudukad News

kseb യുടെ പേരില്‍ മെസ്സേജ് അയച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്നു. ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

 



ഓണ്‍ലൈൻ തട്ടിപ്പ് ആപ്പുകള്‍ക്ക് പുറമേ ജനങ്ങളെ കബളിപ്പിച്ച്‌ പണം തട്ടാൻ വ്യാജ സന്ദേശങ്ങളും വ്യാപകം.വൈദ്യുതി ബില്‍ കുടിശ്ശികയുണ്ടെന്ന തരത്തില്‍ കെ.എസ്.ഇ.ബിയുടടെ പേരിലാണ് ഉപഭോക്താക്കളുടെ നമ്ബരിലേക്ക് ഏറ്റവുമധികം സന്ദേശങ്ങളെത്തിക്കൊണ്ടിരിക്കുന്നത്. ചെറിയ തുക കുടിശ്ശിക ഇനത്തിലുണ്ടെന്നും നിശ്ചിത തീയതിക്കകം അടയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇന്റര്‍നെറ്റ് ലിങ്ക് സഹിതമാണ് മൊബൈലില്‍ സന്ദേശമെത്തുക. ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രവേശിക്കുന്നവരില്‍ നിന്ന് ആധാറും ബാങ്ക് അക്കൗണ്ടും അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും. അല്ലെങ്കില്‍ മറ്റൊരു ആപ്പ് ഡൗണ്‍ലേഡ് ചെയ്യാൻ ആവശ്യപ്പെടും. ഇവിടെയും സ്വകാര്യ വിവരങ്ങള്‍ രേഖപ്പെടുത്തും. ഇതോടെ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ അകപ്പെട്ട ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായി തുടങ്ങും.സന്ദേശത്തിലെ മൊബൈല്‍ നമ്ബരില്‍ ബന്ധപ്പെട്ടാല്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച്‌ ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷൻ ഇൻസ്റ്റാള്‍ ചെയ്യാൻ ആവശ്യപ്പെടുകയും തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടിയെടുക്കുകയും ചെയ്യുന്ന രീതിയാണ്തട്ടിപ്പുകാരുടേത്.എന്നാല്‍, കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്ബര്‍, അടയ്‌ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒ.ടി.പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ.എസ്.ഇ.ബി ആവശ്യപ്പെടില്ലെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.അനായാസം ഔദ്യോഗിക വെബ്‌സൈറ്റ് കെ.എസ്.ഇ.ബിയുടെ വൈദ്യുതി ബില്‍ അടയ്ക്കാൻ സുരക്ഷിതമായ നിരവധി ഓണ്‍ലൈൻ മാര്‍ഗ്ഗങ്ങളുണ്ട്. wss.kseb.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇൻസ്റ്റാള്‍ ചെയ്യാവുന്ന കെ.എസ്.ഇ.ബി എന്ന ഔദ്യോഗിക ആൻഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷൻ വഴിയോ വിവിധ ബാങ്കുകളുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ലഭ്യമായ ഇലക്‌ട്രിസിറ്റി ബില്‍ പെയ്‌മെന്റ് സൗകര്യം ഉപയോഗിച്ചോ, അംഗീകൃത മൊബൈല്‍ പെയ്‌മെന്റ് ആപ്ലിക്കേഷനുകള്‍ വഴിയോ അനായാസം വൈദ്യുതി ബില്‍ അടയ്ക്കാം. ബില്‍ പെയ്‌മെന്റ് സംബന്ധിച്ച്‌ സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കില്‍ എത്രയും വേഗം 1912 എന്ന ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്ബരിലോ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലോ വിളിച്ച്‌ വ്യക്തത വരുത്തണം.''ഉപഭോക്താക്കള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുത്. ധാരാളം പേര്‍ തട്ടിപ്പ് മെസേജ് എത്തിയെന്നറിയിച്ച്‌ ദിവസേന വിളിക്കുന്നുണ്ട്''- കെ.എസ്.ഇ.ബി അധികൃതര്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price