സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ് & സർവീസിങ് പരിശീലനം

 കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള  കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം (CBRSETI ) , തൃശൂർ ജില്ലയിൽ വില്ലടത്തു പ്രവർത്തിച്ചു വരുന്നു . താങ്കൾ മൊബൈൽ ഫോൺ റിപ്പയറിങ് & സർവീസിങ്  മേഖലയിൽ സംരംഭം ചെയ്തു വരുമാനം ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് എങ്കിൽ , താങ്കൾക്ക് ഏറ്റവും അനുയോജ്യമായ പരിശീലനം ആയിരിക്കും ഇത് . പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്  കേന്ദ്ര സർക്കാരിന്റെ NCVET  സർട്ടിഫിക്കറ്റ് ലഭിക്കും . പരിശീലന ശേഷം സംരംഭം തുടങ്ങുന്നതിനാവശ്യമായ വായ്പാ സൗകര്യം ലഭ്യമാക്കുന്നതിനുള്ള സഹായവും മാർഗ നിർദ്ദേശങ്ങളും RSETI നൽകുന്നു .

  
പരിശീലനവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾചുവടെ ചേർക്കുന്നു. 
 
* പ്രായം  18   വയസ്സു മുതൽ  44  വയസ്സു  വരെ .
* പരിശീലന സമയം രാവിലെ  9  മണി  മുതൽ വൈകുന്നേരം  5   മണി വരെ ആയിരിക്കും .
* ഞായർ ഒഴികെ മറ്റെല്ലാ ദിവസവും പരിശീലനം ഉണ്ടായിരിക്കും.
* പരിശീലനം തികച്ചും സൗജന്യമായിരിക്കും (ഭക്ഷണം , താമസം ഉൾപ്പെടെ ).
* ഞങ്ങൾക്ക് മറ്റു ബ്രാഞ്ചുകളില്ല. 
*  വിദ്യാർത്ഥികളും മറ്റു ജില്ലാ നിവാസികളും അപേക്ഷിക്കുവാൻ അർഹരല്ല. 

     മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ വായിച്ചു മനസിലാക്കിയതിനു ശേഷം,താങ്കൾ  30 ദിവസം പൂർണ്ണമായും ഈ സ്ഥാപനത്തിലെ പരിശീലനത്തിൽ  പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്  എങ്കിൽ ,  അപേക്ഷ  പൂരിപ്പിക്കുക. 
വിശദ വിവരങ്ങൾക്ക്:  0487-2694412, 9447196324.

Post a Comment

0 Comments