കുഞ്ഞനംപാറയിൽ സ്കൂട്ടർ അപകടം;രണ്ട് സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്


മരത്താക്കര കുഞ്ഞനംപാറക്ക് സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.കല്ലേറ്റുംകര കാരിക്കാട്ട് ശ്രീദേവി (32), പെരുമ്പാവൂർ സ്വദേശികളായ ശാലിനി (41), ദിനേഷ് (45) എന്നിവർക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.പരിക്കേറ്റവരെ ഒല്ലൂർ ആക്ട്സ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.


Post a Comment

0 Comments