Pudukad News
Pudukad News

ജില്ലയിലെ ആദ്യ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് മന്ത്രി നാടിന് സമര്‍പ്പിക്കും

 




മുഖം മിനുക്കിയ ചാവക്കാട് ബീച്ചിന് കൂടുതല്‍ ചന്തമേകുന്ന ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് ഒക്ടോബര്‍ ഒന്നിന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ജനങ്ങള്‍ക്ക് തുറന്ന് നല്‍കും. തീരദേശ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്  സര്‍ക്കാര്‍ ചാവക്കാട് ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് തയ്യാറാക്കിയത്. എന്‍.കെ അക്ബര്‍ എംഎല്‍എയുടെ ശ്രമഫലമായാണ് ചാവക്കാട് ബീച്ചില്‍ ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ് നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചത്. നൂറ് മീറ്റര്‍ നീളത്തിലുള്ള ഫ്‌ലോട്ടിംഗ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ഇനി വിനോദ സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. ഒരേ സമയം നൂറ് പേര്‍ക്ക് ഫ്‌ലോട്ടിംഗ് ബ്രിഡ്ജില്‍ പ്രവേശിക്കാം.

വിശ്വപ്രസിദ്ധമായ ഗുരുപവനപുരിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് ചാവക്കാട് ബീച്ച്. തൃശ്ശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെത്തുന്ന കടല്‍ തീരം കൂടിയാണ് ചാവക്കാട്. തീര്‍ത്ഥാടകര്‍ക്കും ഏറേ പ്രിയപ്പെട്ട സഞ്ചാര മേഖല കൂടിയാണിത്. തീരദേശ ടൂറിസത്തിന് വലിയൊരു മുതല്‍ കൂട്ടാകാന്‍ ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജിലൂടെ കഴിയും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price