അപ്രന്റീസ്ഷിപ്പ് മേള
കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും  സംസ്ഥാന തൊഴില്‍ നൈപുണ്യവും വകുപ്പും സംയുക്തമായി സെപ്റ്റംബറില്‍ 11ന് രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള (പിഎംഎന്‍എഎം) സംഘടിപ്പിക്കുന്നു.  കളക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ബോര്‍ഡിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അപ്രന്റീസ്ഷിപ്പ് മേള  ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ  ഉദ്ഘാടനം ചെയ്യും. 

തൃശൂര്‍ സെന്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന മേളയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖല പ്രൈവറ്റ് സ്ഥാപനങ്ങളും പങ്കെടുക്കും. എന്‍ജിനീയറിങ് /നോണ്‍ എന്‍ജിനീയറിങ് ട്രേഡുകളില്‍ ഐടിഐ യോഗ്യത നേടിയവര്‍ക്കും പങ്കെടുക്കാം. എസ്എസ്എല്‍സി പാസായവര്‍ക്ക് ഓഫ്‌സെറ്റ് മെഷീന്‍ മിന്റര്‍ എന്ന കോഴ്‌സില്‍ (15 മാസം) ചേരുവാന്‍ അവസരം ഉണ്ടായിരിക്കും. www.apprenticeshipindia.gov.in  എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0487 2365122


Post a Comment

0 Comments