സോളാർ വിവാദങ്ങൾക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായർ. “പ്രതി നായിക ” എന്ന പേരിലുള്ള ആത്മകഥയുടെ കവർ ഫേസ്ബുക്ക് പേജിലൂടെയാണ് സരിത പങ്കുവച്ചത്. “ഞാൻ പറഞ്ഞതെന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടു പോയവയും” പുസ്തകത്തിലുണ്ടെന്ന് സരിതയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. കൊല്ലം ആസ്ഥാനമായ റെസ്പോൻസ് ബുക്ക് ആണ് പുസ്തകം തയാറാക്കുന്നത്. ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ ആരൊക്കെ ഉണ്ടെന്നുള്ളതിന്റെ ചർച്ച ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ പുസ്തകവുമായി സരിത എത്താൻ പോകുന്നത്. ഒരിടവേളക്ക് ശേഷം സോളാർ വിവാദം കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയാകുന്നതിനിടെയാണ് കേസിലെ പ്രതിസ്ഥാനത്തുളള മുഖ്യപ്രതിയായ സരിത എസ് നായർ ആത്മകഥയുമായി രംഗത്ത് വരുന്നത്. ഫേസ്ബുക്ക് കുറിപ്പിലാണ് താൻ ഒരു ആത്മകഥ തയ്യാറാക്കുന്നു എന്ന കാര്യം സരിത പുറത്തുവിട്ടത്. പ്രതി നായിക എന്നോ പ്രതിനായിക എന്നോ വായിക്കാവുന്ന രീതിയിലാണ് പുസ്തകത്തിന്റെ കവർ പേജ് തയ്യാറാക്കിയിരിക്കുന്നത്.
ആത്മകഥയുമായി സരിത എസ് നായർ;പ്രതിനായികയുടെ കവർ പേജ് പുറത്തുവിട്ടു
bypudukad news
-
0