കോടാലി ഗവ. എൽ.പി സ്കൂളിന് വീണ്ടും മികച്ച പി.ടി.എ അവാർഡ്

 


കോടാലി ഗവ. എൽ.പി സ്കൂളിന് വീണ്ടും മികച്ച പി.ടി.എ അവാർഡ്. ഇത് അഞ്ചാം തവണ യാണ് വിദ്യാലയത്തിന് സംസ്ഥാന തലത്തിൽ പു രസ്കാരം ലഭിക്കുന്നത്. കേരള സ്റ്റേറ്റ് പാരന്റ് ടീച്ചേഴ് സ് അസോസിയേഷന്റെ 2022 -23 വർഷത്തെ മി കച്ച ഗവ. എൽ.പി സ്കൂളിനുള്ള പുരസ്കാരമാണ് ഇ ത്തവണ സ്കൂളിനെ തേടിയെത്തിയത്. വിദ്യാർഥി കളുടെ നന്മയും വിദ്യാഭ്യാസ പുരോഗതിയും വി ദ്യാലയത്തിലെ ഭൗതിക സാഹചര്യം മെച്ചപ്പെടു ത്തുന്നതും ലക്ഷ്യംവെച്ചുള്ള കൂട്ടായ പ്രവർത്തന ങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം. 2013 -14 അധ്യയനവർഷത്തിൽ സംസ്ഥാനത്തെ മികച്ച പി.ടി.എക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അഞ്ചുല ക്ഷം രൂപയുടെ പുരസ്കാരം നേടിയ സ്കൂൾ 2017 18 വർഷത്തിൽ മികച്ച പി.ടി.എക്കുള്ള മൂന്നാം സ്ഥാനവും നേടിയിരുന്നു. മൂന്നുലക്ഷം രൂപയാണ് അ ന്ന് പുരസ്കാര തുകയായി ലഭിച്ചത്. 2018 -19ലും മി കച്ച പി.ടി.എക്കുള്ള മൂന്നാം സ്ഥാനം നേടി. 2019 -20 അധ്യയന വർഷത്തിൽ മികച്ച പി.ടി.എക്കു ള്ള ഒന്നാം സ്ഥാനം വീണ്ടും സ്കൂളിനെ തേടിയെ ത്തിയിരുന്നു. അധ്യാപകർക്കൊപ്പം പി.ടി.എയും പൂർവ വിദ്യാർഥി സംഘടനയും നാട്ടുകാരും ചേ ർന്നുള്ള കുട്ടായ പ്രവർത്തനമാണ് സ്കൂളിനെ അ വാർഡുകളുടെ തിളക്കത്തിൽ നിർത്തുന്നത്. പി. ടി.എ അവാർഡുകൾക്ക് പുറമെ മറ്റു നിരവധി പു രസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തെ ഇതര വിദ്യാലയങ്ങ ൾക്ക് മാതൃകയാകാൻ കഴിഞ്ഞതിന്റെ സാക്ഷ്യപ ത്രങ്ങളാണ് കോടാലി സ്കൂളിനെ തേടിയെത്തുന്ന ഓരോ പുരസ്കാരങ്ങളും.

Post a Comment

0 Comments