ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ വിവിധ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു.

 ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സമിതി മുഖേന വിവിധ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. സ്റ്റാഫ് നഴ്‌സ്, റേഡിയോഗ്രാഫര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ എന്നി തസ്തികയിലേക്ക് ഈ മാസം 20നും ക്ലിനിങ് സ്റ്റാഫ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സെക്യൂരിറ്റി ഒഴിവുകളിലേയ്ക്ക് ഈ മാസം 23നും സൂപ്രണ്ടിന്റെ ചേമ്പറില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തുന്നത്. അപേക്ഷാ ഫോം വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ഓഫീസില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2833710, 9961722149 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.


Post a Comment

0 Comments