മറ്റത്തൂരില്‍ കേരളോത്സവം 2023 ഉദ്ഘാടനം ചെയ്തു
 മറ്റത്തൂർ ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കലാകായിക മാമാങ്കം കേരളോത്സവം 2023 ന്റെ ഉദ്ഘാടനം കൊടകര ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്‌ എം ആർ രഞ്ജിത് ഉത്ഘാടനം ചെയ്തു. 

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം  വി.എസ് പ്രിൻസ് മുഖ്യ അതിഥിയായി പങ്കെടുത്തു.കൊടകര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത രാജീവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ. വി ഉണ്ണികൃഷ്ണൻ,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ദിവ്യ സുധീഷ്,സനല ഉണ്ണികൃഷ്ണൻ,വിഎസ് നിജിൽ, വാർഡ് മെമ്പർമാരായ സൂരജ് കെ എസ്, ബിജു കെ എസ്, ഷാന്റോ കൈതാരത്ത്,  അഭിലാഷ് എൻ പി,ബിന്ദു മനോജ്,സുമേഷ് എം.എസ്, യൂത്ത് കോഡിനേറ്റർ സിനോജ് വി ഡി, ക്ലബ്ബ് ഭാരവാഹികൾ വായനാശാല പ്രതിനിധികൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Post a Comment

0 Comments