മറ്റത്തൂര്‍ ഗ്രാമപഞ്ചായത്സവം 2023ന്റെ വിളംബര ജാഥ നടത്തി.

 


മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന  കേരളോത്സവം 2023ന്റെ വിളംബര ജാഥ നടത്തി.വിളംബര ജാഥയുടെ ഫ്‌ലാഗ് ഓഫ്  മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി എ രാമകൃഷ്ണന്‍ നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അശ്വതി വിബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണന്‍,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ദിവ്യ സുധീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിജില്‍ വി എസ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സനല ഉണ്ണികൃഷ്ണന്‍,  പഞ്ചായത്ത് അംഗങ്ങളായ സീബ ശ്രീധരന്‍, അഭിലാഷ് എന്‍.പി, ബിന്ദു മനോജ്, സൂരജ് കെ എസ്, സുമേഷ് എം എസ്, യൂത്ത് കോഡിനേറ്റര്‍ സിനോജ് വി ഡി, പഞ്ചായത്ത് കോഡിനേറ്റര്‍ ബിനോജ്  നാരായണന്‍ , ജാഥാ ക്യാപ്റ്റന്‍ ഏലിയാസ്   തടത്തില്‍, കേരളോത്സവം സബ് കമ്മിറ്റി കണ്‍വീനര്‍മാരായ രാജ്കുമാര്‍, രാമചന്ദ്രന്‍ ഇല്ലിക്കല്‍, സൂര്യനാരായണന്‍, ക്ലബ്ബ് ഭാരവാഹികള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments