കയ്പമംഗലത്തും, മണ്ണുത്തിയിലുമായി ഉണ്ടായ രണ്ട് അപകടങ്ങളിൽ മൂന്ന് യുവാക്കൾ മരിച്ചു. കയ്പമംഗലത്ത് ഇന്ന് പുലർച്ചെ ഒരു മണിയോടെ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇവർ നബിദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. 7 പേരാണ് കാറിലുണ്ടായിരുന്നത്.
KAIPAMANGALAM ACCIDENT |
മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ 19 വയസുള്ള അബ്ദുൾഹസീബ്, കുന്നുങ്ങൽ അബ്ദുൾ റസാഖിന്റെ മകൻ 19 വയസുള്ള ഹാരിസ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു 5 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കയ്പമംഗലം പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.
മണ്ണുത്തി ആറാം കല്ലിൽ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് ഒരു യുവാവ് തൽക്ഷണം മരിച്ചത്. പാണഞ്ചേരി സ്വദേശി 27 വയസുള്ള വിഷ്ണുവാണ് മരിച്ചത്. ഇന്ന് പുലർച്ചെ മുതൽ ചാറ്റൽ മഴ പെയ്യുന്നുണ്ട്. ഇതിനിടെയാണ് അപകടങ്ങൾ.
0 Comments