Pudukad News
Pudukad News

ബിരുദധാരിയാണോ? ഐഡിബിഐ ബാങ്കില്‍ 600 ഒഴിവ്

 


.ഡി.ബി.ഐ. ബാങ്കില്‍ 600 ഒഴിവ്. ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.




www.idbibank.in വഴി ഓണ്‍ലൈനായി സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. പിജി ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഒരു വര്‍ഷ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ഒ തസ്തികയില്‍ നിയമനം ലഭിക്കും. ബെംഗളൂരുവിലെ മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷൻ, നോയിഡയിലെ നിറ്റെ എജ്യുക്കേഷൻ ഇന്റര്‍നാഷ്നല്‍ എന്നിവിടങ്ങളിലാണ് കോഴ്സ്.

20-25 പ്രായപരിധിയിലുള്ള ബിരുദധാരികളായവര്‍ക്കാണ് അവസരം. ഇതുകൂടാതെ കംപ്യൂട്ടര്‍ പരിജ്ഞാനം വേണം. പ്രാദേശികഭാഷ അറിയുന്നവര്‍ക്കു മുൻഗണന. എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ച് വര്‍ഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വര്‍ഷവും പി.ഡബ്ല്യു.ഡി വിഭാഗത്തിലുള്ളവര്‍ക്ക് പത്ത് വര്‍ഷവും വിമുക്ത ഭടന്മാര്‍ക്ക് അഞ്ച് വര്‍ഷവും ഇളവുണ്ട്.


പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്‌. ഒക്ടോബര്‍ 20-നായിരിക്കും പരീക്ഷ. ലോജിക്കല്‍ റീസണിങ്, ഡേറ്റാ അനാലിസിസ് & ഇന്റര്‍ പ്രട്ടേഷൻ, ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറല്‍ ഇക്കോണമി ബാങ്കിങ് അവെയര്‍നെസ് എന്നിവ ഉള്‍പ്പെടുന്നതാണു പരീക്ഷ. ഒരുവര്‍ഷത്തെ കോഴ്സിന് : 3 ലക്ഷം രൂപയാണ് കോഴ്സ് ഫീസ്.1000 രൂപയാണ് അപേക്ഷാ ഫീസ്. SC/ST/PWD വിഭാഗത്തിലുള്ളവര്‍ക്ക് 200 രൂപയാണ് ഫീസ്.

DETAILS: Microsoft Word - Final - Detailed Advertisment MGES 2016-17.doc (idbibank.in)

APPLY ONLINE: Admissions to IDBI PGDBF -2023-24 (ibps.in)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price