ആളൂർ രാജർഷി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ സംഗമഗ്രാമമാദവാചര്യ സംസ്‌കൃത ഛാത്ര സമിധിയുടെ 12-ആം വാർഷികവും സംസ്കൃതദിനവും ആചരിച്ചു.

 ആളൂർ രാജർഷി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ സംഗമഗ്രാമമാദവാചര്യ സംസ്‌കൃത ഛാത്ര സമിധിയുടെ 12-ആം വാർഷികവും സംസ്കൃതദിനവും ആചരിച്ചു. സെന്റ് ജോസഫ് കോളേജ് പ്രൊഫസർ ലിറ്റി ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്റ്റർ ജൂലിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ. എസ്. ടി. എഫ് സംസ്ഥാന പ്രസിഡന്റ്‌,   രാമൻ മാസ്റ്ററിനെയും  കൊടകര വിഷൻ ചാനലിന്റെ റിപ്പോർട്ടറും,  പൂർവവിദ്യാർഥിയുമായ ഡിനോ കൈനാടത്തിനെയും ആദരിച്ചു.       

ഇതിനോടനുബന്ധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി ദർശന തയ്യാറാക്കിയ സംസ്‌കൃതം ദിനദർശിക കലൻണ്ടർ  പ്രകാശനം ചെയ്തു.


  സ്കൂളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന  ഹയർ സെക്കന്ററി വിഭാഗത്തിലെ അധ്യാപകരായ മിനി, ചൂഷി എന്നിവരെ ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.കൂടാതെ എസ്.എസ്.എൽ.സി. പരീഷയിൽ സംസ്കൃതത്തിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ യും.കുട്ടി കർഷക പുരസ്ക്കാരം നേടിയ ജുവൻ സി ബാബുവിനെയും അനുമോദിച്ചു. പി.ടി എ പ്രസിഡണ്ട് രാജീവ്, എം.പി ടി എ പ്രസിഡണ്ട് ലൗലി ജോർജ്, പ്രിൻസിപ്പൽ ടി.ജെ ലെയ്സൺ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments