സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായത്. 11,930 രൂപയായാണ് നിരക്ക് കുറഞ്ഞത്. പവന്റെ വിലയിൽ 400 രൂപയുടെ കുറവുണ്ടായി. 95,440 രൂപയായാണ് പവൻ്റെ വില കുറഞ്ഞത്. കഴിഞ്ഞ ദിവസം രണ്ട് ദിവസം സ്വർണവിലയിൽ മാറ്റം വന്നിരുന്നു. 22 കാരറ്റ് (916) ഒരു ഗ്രാം സ്വർണത്തിന് 11,980 രൂപയായായി. പവന് ഈ മാസത്തെ ഉയർന്ന നിരക്കായ 95,840 രൂപയായി. രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ