Pudukad News
Pudukad News

കൊലപാതക കേസിലെ സാക്ഷിയെ ഭീഷണപെടുത്തിയ മരോട്ടിച്ചാൽ സ്വദേശിയായ പ്രതിയുടെ ജാമ്യം റദ്ദാക്കി


കൊലപാതക കേസിലെ സാക്ഷിയെ ഭീഷണപെടുത്തിയ മരോട്ടിച്ചാൽ സ്വദേശിയായ പ്രതിയുടെ ജാമ്യം റദ്ദാക്കി റിമാൻ്റ് ചെയ്തു.മരോട്ടിച്ചാൽ സ്വദേശി വെട്ടികുഴിച്ചാലിൽ വീട്ടിൽ കുഞ്ഞുമോൻ എന്ന ഷെറി (29) ൻ്റെ  ജാമ്യമാണ് ഒല്ലൂർ പോലീസ് നൽകിയ അപേക്ഷയിൽ കോടതി റദ്ദുചെയ്തത്.2010 ൽ നടന്ന കൊലപാതക കേസിലെ സാക്ഷിയായ മരോട്ടിച്ചാൽ സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയിൽ സാക്ഷിപറയുമെന്ന് മനസിലാക്കിയ പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഒല്ലൂർ സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഇൻസ്പെക്ടർ പി.എം. വിമോദ് സമർപ്പിച്ച റിപോർട്ടിലാണ് ജാമ്യവ്യവസ്ഥകൾ ലംഘിച്ച പ്രതിയുടെ ജാമ്യം റദ്ദുചെയ്ത് കോടതി റിമാൻ്റ് ചെയ്തത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price