കുതിരൻ തുരങ്കത്തിനുള്ളിൽ മിനി ലോറി അപകടത്തിൽപ്പെട്ട് സഹയാത്രികന്റെ കൈ അറ്റുപോയി.
കൊല്ലങ്കോട് സ്വദേശി സുജിൻ (22)ൻ്റെ ഇടതു കൈ ആണ് മുട്ടിന് മുകളിൽ വെച്ച് അറ്റുപോയത്.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
നിയന്ത്രണം വിട്ട വാഹനം തുരങ്കത്തിന്റെ ഒരു വശം ചേർന്ന് പോവുകയും സുജിന്റെ കൈ തുരങ്കത്തിൻ്റെ കൈവരിയിൽ ഇടിക്കുകയുമായിരുന്നു.
പരിക്കേറ്റ സുജിനെ ഒരു ആംബുലൻസിലും കൈ മറ്റൊരു ആംബുലൻസിലുമായാണ് ആശുപത്രിയിൽ എത്തിച്ചത്.
കോഴി കയറ്റി വന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്.
പീച്ചി പോലീസ്, ദേശീയപാത റിക്കവറി വിഭാഗം എന്നിവർ മേൽ നടപടികൾ സ്വീകരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ