ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വടക്കാഞ്ചേരി കല്ലൻപാറ സ്വദേശി ചെമ്പ്രംകോട്ടിൽ വീട്ടിൽ മോഹനൻ (55) ആണ് മരിച്ചത്. എരുമപ്പെട്ടി കുണ്ടന്നൂരിലാണ് അപകടം.
കുണ്ടന്നൂർ മുട്ടിക്കൽ സെൻ്ററിന് സമീപം കട നടത്തുന്നയാളാണ് മോഹനൻ.ലോറി ഇടിച്ചതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ മോഹനൻ്റെ തലയിലൂടെ ടോറസ് ലോറിയുടെ ചക്രം കയറിയിറങ്ങി. എരുമപ്പെട്ടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ