സ്കൂട്ടറിൽ കറങ്ങി സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ അറസ്റ്റിൽ. ചൊവല്ലൂർ കിഴക്കേകുളം സ്വദേശി അബ്ദുൽ വഹാബിനെയാണ് അറസ്റ്റ് ചെയ്തത്. ഗുരുവായൂരിലാണ് സംഭവം. രാത്രി ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ കറങ്ങി സ്ത്രീകൾക്ക് നേരെ ലൈംഗികാധിക്രമം നടത്തുകയായിരുന്നു. ഇയാള്‍ സ്ഥിരമായി ഇത്തരത്തിൽ സ്ത്രീകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിവന്നിരുന്നതായി പൊലീസ് പറഞ്ഞു. വിദ്യാർത്ഥികളും ജോലി കഴിഞ്ഞു പോകുന്ന സ്ത്രീകളെയുമാണ് ഇയാൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിരുന്നത്. റോഡിലൂടെ നടന്നുപോവുന്ന സ്ത്രീകളെയാണ് ഇയാള്‍ ഉപദ്രവിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകൾ പരാതി നൽകിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്തെ അന്‍പതോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി സ്ഥിരമായി ഇത്തരത്തിൽ സ്ത്രീകളെ ഉപദ്രവിക്കാൻ എത്തുന്ന സ്ഥലത്ത് പൊലീസ് രഹസ്യമായി കാത്തിരുന്നാണ് പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ