ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിലെ ഭർത്താവ് അറസ്റ്റിൽ. വലപ്പാട് ബീച്ച് സ്വദേശി ചാഴു വീട്ടിൽ സുമേഷിനെ ആണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 13ന് രാത്രിയിലായിരുന്നു സംഭവം. പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിനുള്ള വൈരാഗ്യത്തിൽ ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ശേഷം ഇയാൾ ഭാര്യയെ പെട്രോൾ അടിച്ച് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. വധശ്രമം അടിപിടി തുടങ്ങി ഏഴോളം ക്രിമിനൽ കേസിലെ പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ