Pudukad News
Pudukad News

വാഹന ഷോറൂമില്‍ ആക്രമണം: പ്രതികള്‍ അറസ്റ്റില്‍


നാട്ടിക വടക്കേ പെട്രോള്‍പമ്പിന് സമീപത്തെ പ്രിൻസ് മോട്ടോഴ്സില്‍ അതിക്രമിച്ചുകയറി ഉടമയെയും മകനെയും ജീവനക്കാരനേയും ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.വാടാനപ്പിള്ളി ബീച്ച്‌ സ്വദേശികളായ പണ്ടാറത്തില്‍ വീട്ടില്‍ സാലിഹ്(43), പണ്ടാറത്തില്‍ വീട്ടില്‍ ആദില്‍(21) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.നാട്ടിക ലെമെർ സ്കൂളിന് സമീപം കാളക്കൊടുവത്ത് വീട്ടില്‍ മധുസൂദനൻ(55), മകൻ അദേല്‍ കൃഷ്ണ(21), സാഥാപനത്തിലെ ജീവനക്കാരൻ എന്നിവരെ പ്രതികള്‍ കൈകൊണ്ടും സ്ക്രൂഡ്രൈവർകൊണ്ടും ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു. മധുസൂദനനെ വലിച്ചെറിഞ്ഞതിനെ തുടർന്ന് ഗ്ലാസ് തകര്‌ന്നു. പ്രതികളായ സ്വാലിഹും ആദിലും കൊണ്ടുവന്ന പെട്ടി ഓട്ടോ വേഗം സർവീസ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു.ജീവനക്കാരൻ തിരക്കായതിനാല്‍ ഇപ്പോള്‍ ചെയ്യാൻപറ്റില്ലെന്നു പറഞ്ഞപ്പോള്‍ ഇവർ സ്പാനർ ആവശ്യപ്പെട്ടു. സ്പാനർ പുറത്തുള്ള ജോലികള്‍ക്ക് കൊടുക്കാറില്ലെന്ന് ഉടമ മധുസൂദനൻ പറഞ്ഞതിനെ തുടർന്നാണ് പ്രതികള്‍ ആക്രമണംനടത്തിയത്. സാലിഹ് നാല് ക്രിമിനല്‍കേസിലെ പ്രതിയാണ്.വലപ്പാട് സിഐ എം.കെ. രമേഷ്, എസ്‌ഐമാരായ വിജു, ഉണ്ണി, എഎസ്‌ഐമാരായ സുനില്‍കുമാർ, സജയൻ, സിപിഒമാരായ അലി, ജെസ്‌ലിൻ തോമസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price