യാത്രക്കിടെ ട്രെയിനിൽ നിന്നുവീണ് വെള്ളിക്കുളങ്ങര സ്വദേശി മരിച്ചു.
വെള്ളിക്കുളങ്ങര സോസൈറ്റിപ്പടി സ്വദേശി പാറേക്കാടൻ ബേബി (57) ആണ് മരിച്ചത്.കർണാടകയിലെ കാർവാറിലായിരുന്നു അപകടം.വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് തൃശൂരിൽ നിന്നുള്ള ട്രെയിനിൽ മക്കളോടും ബന്ധുക്കളോടുമൊപ്പം ബേബി ഗോവക്ക് പോയത്. ഗോവയിൽ ട്രെയിൻ ഇറങ്ങിയപ്പോഴാണ് ബേബിയെ കാണുന്നില്ലെന്ന വിവരം കൂടെയുണ്ടായിരുന്നവർ അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബേബിയെ റെയിൽ പാളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ : ജാസ്മിൻ.മക്കൾ : എൽറോയ്, എറിക്ക്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ