പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ സീലിംഗ് വീണ സംഭവത്തിൽ വിശദീകരണവുമായി കൊടകര ബ്ലോക്ക് പഞ്ചായത്ത്. ഇലക്ട്രിക് ജോലികൾക്കായി അഴിച്ചുവെച്ച സീലിംഗ് ശക്തമായ കാറ്റിൽ വീണതാണെന്നാണ് വിശദീകരണം. കരാറെടുത്തത് യുഡിഎഫ് നേതൃത്വത്തിലുള്ള തൃശൂർ ലേബർ സൊസൈറ്റി ആണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. ചന്ദ്രൻ പറഞ്ഞു. അവരുടെ ഭാഗത്തുനിന്നും അപാകതകൾ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. താലൂക്ക് ആശുപത്രിയെയും മറ്റ് സർക്കാർ ആശുപത്രികളെയും തകർക്കാനാണ് യുഡിഎഫിന്റെ ശ്രമം എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആരോപിച്ചു. അഴിമതി ആരോപണം നേരിടുന്ന പുതുക്കാട് ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് നിർമാണത്തെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും ബ്ലോക്ക് പഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ