അന്തിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട പെരിങ്ങോട്ടുകര സ്വദേശി കായ്‌ക്കുരു രാഗേഷ് എന്ന രാഗേഷിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലാണ് എത്തിച്ചത്. 2023 ൽ 6 മാസക്കാലത്തേക്ക് കാപ്പ ചുമത്തി ജയിലിലാക്കിയിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷം വധശ്രമക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇയാൾക്കെതിരെ വീണ്ടും കാപ്പ ചുമത്തി ജയിലിലാക്കിയത്.
അന്തിക്കാട്, ചേർപ്പ്, കയ്പമംഗലം, തൃശ്ശൂർ വെസ്റ്റ്, പാവറട്ടി, എറണാകുളം നോർത്ത്, വിയ്യൂർ, കാട്ടൂർ, ചാവക്കാട്, നെടുപുഴ, ഗുരുവായൂർ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോയി കവർച്ച നടത്തുക, അടിപിടി എന്നിങ്ങനെ 58 ക്രിമിനല്‍ കേസ്സുകളിലെ പ്രതിയാണ് ഇയാൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ