Pudukad News
Pudukad News

കെഎസ്ആർടിസി ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച പ്രതികൾ അറസ്റ്റിൽ


കെഎസ്ആർടിസി ഡ്രൈവറെയും യാത്രക്കാരനെയും മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ചെന്ത്രാപ്പിന്നി സ്വദേശികളായ വിഷ്ണു, അമിത്ത്, വലപ്പാട് സ്വദേശി കുട്ടി എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിനെ എടമുട്ടം ജംഗ്ഷനു വടക്കുവശത്തുവച്ച്‌ എതിർദിശയില്‍നിന്നും സ്കൂട്ടറില്‍ വന്നിരുന്ന പ്രതികള്‍ തടയുകയും ബസ് ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച്‌ പരിക്കേല്‍പ്പിക്കുകയും ബസിന്‍റെ ഡോർ ഗ്ലാസ് പൊട്ടിക്കുകയും ചെയ്തിരുന്നു.
ഡ്രൈവറുടെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തുകയും ബസിന്‍റെ തുടർസർവീസ് മുടക്കുകയും ചില്ലുപൊട്ടിക്കുകയും ചെയ്തതില്‍ 50,000 രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.
സംഭവത്തില്‍ കെഎസ്‌ആർടിസി ഡ്രൈവറായ നാട്ടിക ബീച്ച്‌ നായരുശേരി വീട്ടില്‍ മഹേഷിന്‍റെ പരാതിയില്‍ വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിലെ പ്രതികളായ വിഷ്ണുവിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനില്‍ രണ്ട് അടിപിടിക്കേസുകളുണ്ട്. തൃശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വലപ്പാട് എസ്‌ഐ സദാശിവൻ, സിപിഒമാരായ പ്രബിൻ, പി.കെ. അനൂപ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price