Pudukad News
Pudukad News

പുതുക്കാട് അപകടം;ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാർത്ഥികളും മരിച്ചു


പുതുക്കാട് സ്റ്റാന്‍ഡിനു മുന്നില്‍ കെഎസ്ആര്‍ടിസി ബസിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേരും മരിച്ചു. 
ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വരന്തരപ്പിള്ളി പള്ളിക്കുന്ന് വെണ്ണാട്ടുപറമ്പില്‍ ജോയിയുടെ മകന്‍ അലനാണ് (18) വെള്ളിയാഴ്ച രാത്രി മരിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയ്ക്കായിരുന്നു അപകടം. വരാക്കര മേച്ചേരിപ്പടി ആന്‍സന്റെ മകന്‍ ആന്‍സ്റ്റില്‍ (19) ഉച്ചയോടെ മരിച്ചിരുന്നു. ആന്‍സ്റ്റില്‍ തൃശൂര്‍ സെന്റ് തോമസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയും അലന്‍ വരന്തരപ്പിള്ളി സിജെഎം അസംപ്ഷന്‍ എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിയുമാണ്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price