കൊടുങ്ങല്ലൂർ തെക്കേ നടയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. എറണാംകുളം കാക്കനാട് സ്വദേശി വെളുത്തേടത്ത് പറമ്പിൽ വീട്ടിൽ മുൻസീർ ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂർ മേത്തല സ്വദേശിയുടെ ബൈക്കാണ് മുൻസീറും പറവൂർ കൈതകുളം സ്വദേശിയായ ശരത്തും ചേർന്ന് മോഷ്ടിച്ചത്. ശരത്തിനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ എറണാംകുളം ബോസ്റ്റൽ ജയിലിൽ ആണ്. മുൻസീറിന് ആലുവ, പെരുമ്പാവൂർ, തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷനുകളലായി 3 മേഷണക്കേസും, ആലുവ, ഏലൂർ പോലീസ് സ്റ്റേഷനുകളിൽ ലഹരി ഉപയോഗിച്ചതിനുള്ള കേസും, തൃക്കാക്കര പോലീസ് സ്റ്റേഷനിൽ അടിപിടിക്കേസും അടക്കം 8 കേസുകളുണ്ട്