കക്കയിറച്ചി വിൽപ്പനയുടെ മറവിൽ ഹാഷിഷ് ഓയിൽ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ.ഏങ്ങണ്ടിയൂർ സ്വദേശി വെങ്കിടി വീട്ടിൽ അഖിൻ (36) ആണ് പിടിയിലായത്.
ചേറ്റുവ കടവിലുള്ള റോഡരികിൽ കല്ലുമ്മക്കായ, കക്കയിറച്ചി വില്പന നടത്തുന്നതിന്റെ മറവിൽ വിൽപ്പന നടത്താനായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിൽ ഇയാളിൽ നിന്ന് പോലീസ് പിടികൂടി.വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.എസ്. ബിനു, സബ് ഇൻസ്പെക്ടർ മുഹമ്മദ് റാഫി, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജ്കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്ദ്യോഗസ്ഥനായ സുനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.