പീച്ചി കണ്ണാറയിൽ തേനിച്ചയുടെ കുത്തേറ്റ് 4 പേർക്ക് പരിക്ക്.കണ്ണാറ സ്വദേശികളായ 67 വയസ്സുള്ള തങ്കച്ചൻ, 39 കാരൻ ജോമോൻ ഐസക്, 50 വയസ്സുള്ള ബെന്നി വർഗ്ഗീസ്, 36 വയസ്സുള്ള റെനീഷ് രാജൻ എന്നിവർക്കാണ് പരിക്കേറ്റത്.
പറമ്പിലായിരുന്ന തങ്കച്ചന് ആണ് ആദ്യം കുത്തേറ്റത്. വിവരമറിഞ്ഞ് രക്ഷിക്കാൻ പോയ ജോമോൻ, ബെന്നി, റെനീഷ് എന്നിവർക്കും കുത്തേൽക്കുകയായിരുന്നു. ഉടൻ സമീപത്തുള്ളവർ ചേർന്ന് നാലുപേരെയും തൃശൂർ അശ്വിനി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാലുപേരിൽ തങ്കച്ചനു മാത്രമാണ് സാരമായി പരിക്കേറ്റിട്ടുള്ളത്.
0 അഭിപ്രായങ്ങള്‍