കടന്നൽ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്


കയ്പമംഗലം വഞ്ചിപ്പുരയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. വഞ്ചിപ്പുര കണക്കാട്ട് ശേരി ലത  ശാന്തൻ(50),
കുന്നുങ്ങൽ 
അജിത സുരേഷ്(40) എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.
കയ്പമംഗലം പതിനഞ്ചാം വാർഡ് വഞ്ചിപ്പുര ബീച്ചിൽ 25 ഓളം തൊഴിലാളികൾ ചേർന്ന് പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് കടന്നൽ കുത്തേറ്റത്. ലത ശാന്തനും, അജിതക്കും മുഖത്തും, തലക്കും കടന്നലിന്റെ കുത്തേറ്റിട്ടുണ്ട്. ഇവരെ ആദ്യം കയ്പമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലും, തുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍