തമിഴ്നാട്ടിലും കേരളത്തിലുടനീളം കേസുകൾ ഉള്ള കുപ്രസിദ്ധ മോഷ്ടാവായ തമിഴ്നാട് ട്രിച്ചി സ്വദേശി ധർമ്മരാജനെ 2021 ൽ പേരാമ്പ്രയിൽ ഫിഷ് കീപ്പർസ് എന്ന സ്ഥാപനം കുത്തി തുറന്ന് മോഷണം നടത്തിയ കേസിന് കൊടകര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷണ സമയം സിസിടിവിയിൽ ധർമ്മരാജന്റെ മുഖം വ്യക്തമായി പതിഞ്ഞിരുന്നു. മോഷണം നടത്തിയതിനുശേഷം ഒളിവിൽ പോയ ധർമ്മരാജനെ തമിഴ്നാട്ടിലും കേരളത്തിലും പലസ്ഥലങ്ങളിലും പോലീസ് അന്വേഷിച്ചിരുന്നു എങ്കിലും പിടികിട്ടിയിരുന്നില്ല. തുടർന്ന് പേരാമ്പ്രയിൽ ഈ കഴിഞ്ഞ ഫെബ്രുവരി 10ന് നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് കൊടകര ഇൻസ്പെക്ടർ പി കെ ദാസ് നടത്തിയ അന്വേഷണത്തിലാണ് ധർമ്മരാജൻ തമിഴ്നാട് പുതുക്കോട്ട ഡിസ്ട്രിക്ട് ജയിലിൽ ഉള്ളതായി അറിവ് ലഭിച്ചത്. ഫെബ്രുവരി 15 ന് തമിഴ്നാട്ടിലെ കേസിൽ ആണ് ജയിലിൽ ആയിട്ടുള്ളത്. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട കോടതിയിൽ നിന്നും പ്രൊഡക്ഷൻ വാറൻ്റ് ഇഷ്യൂ ചെയ്തു പുതുക്കോട്ട ജയിലിൽ നിന്ന് കൊടകര പോലീസ് സ്റ്റേഷനിൽ എത്തിച്ചു കോടതിയിൽ ഹാജരാക്കി അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. ധർമ്മരാജന് കേരളത്തിൽ ഉടനീളം പല സ്റ്റേഷനുകളിലുമായി ധാരാളം കേസുകൾ ഉണ്ടെന്ന് അറിവായിട്ടുള്ളതാണ്. പല ജില്ലയിലും തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകൾ തെളിയാനും സാധ്യത കാണുന്നു. ഒരു ദിവസം തന്നെ അടുത്തടുത്തുള്ള വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുകയെന്നതാണ് പ്രതിയുടെ രീതി.
തൃശ്ശൂർ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ സുമേഷിന്റെ മേൽനോട്ടത്തിൽ ഉള്ള അന്വേഷണസംഘത്തിൽ കൊടകര ഇൻസ്പെക്ടർ പി കെ ദാസ്, എസ് ഐ സുരേഷ് ഇ എ, എ എസ് ഐ മാരായ ഷീബ അശോകൻ, ബൈജു, ബിനു പൗലോസ്, ആഷ്ലിൻ, എസ് സി പി ഒ സഹദ് , സനൽകുമാർ സിപിഒ ശ്രീജിത്ത്, അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
0 അഭിപ്രായങ്ങള്‍