Pudukad News
Pudukad News

എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രതിഭാസംഗമം നടത്തി


എൻ.എസ്.എസ്. മുകുന്ദപുരം താലൂക്ക് യൂണിയൻ പ്രതിഭാ സംഗമം നടത്തി. തൃക്കൂർ, കല്ലൂർ, പുതുക്കാട്, ആമ്പല്ലൂർ മേഖലകളിലെ  കരയോഗങ്ങളിലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരേയും ചടങ്ങിൽ ആദരിച്ചു. 
താലൂക്ക് യൂണിയൻ ചെയർമാൻ  ഡി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സന്ദീപ് കണിയത്ത് അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ, കലാസാഗരൻ, ജയശ്രീ അജയ്, ചന്ദ്രിക സുരേഷ്, രാജലക്ഷ്മി,
എസ്. ഹരീഷ്കുമാർ, 
സി.ബി. രാജൻ, ആർ. ബാലകൃഷണൻ,
നന്ദൻ പറമ്പത്ത്, പി.ആർ. അജിത്ത്കുമാർ, തുഷാര ജയകുമാർ, സി. മുരളി,  ബി. രതീഷ്, അർജുൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price