ശബരിമല തന്ത്രി പ്രകാശനം ചെയ്ത മറ്റത്തൂര്‍ കോടാലി സ്വദേശിയുടെ അയ്യപ്പഭക്തിഗാനം വൈറലാകുന്നു. ഗാനത്തിന്റെ പ്രകാശനം ശബരിമല തന്ത്രി ബ്രഹ്‌മശ്രീ'മഹേശ്വര് മോഹനര് നിര്‍വ്വഹിച്ചു.ആര്‍ജ്ജ മ്യൂസിക്കിന്റെ ബാനറില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കേ കോടാലി സ്വദേശി കെ സൂരജ് ആണ് ഈ അയ്യപ്പഭക്തിഗാനം പുറത്തിറക്കിയിരിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയെടുക്കാന്‍ ഈ ഗാനത്തിന് സാധിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും കൂടുതല്‍ ഭക്തജനങ്ങള്‍ ഈ ഗാനത്തെ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് സൂരജും സംഘവും. ഗാനത്തിന്റെ വരികളും സംഗീതവും കൂടാതെ ആലാപനവും സൂരജ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
0 Comments