വധശ്രമ കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വാടാനപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ വാടാനപ്പള്ളി ഏഴാംകല്ല് സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന രഘു(38) വിനെയാണ് വാടാനപ്പള്ളി ഇൻസ്പെക്ടർ ബി.എസ്.ബിനുവും സംഘവും അറസ്റ്റ് ചെയ്തത്. തൃശൂർ അത്താണിയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഒക്ടോബർ ആറാം തിയ്യതി അയൽ വാസിയായ ഏഴാം കല്ല് സ്വദേശി ഗീതാനന്ദനെയാണ് രഘു ആക്രമിച്ചത്. ആക്രമണത്തിൽ ഗീതാനന്ദന്റെ മൂന്ന് വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
എസ്.ഐ. ശ്രീലക്ഷ്മി, സി.പി.ഒമാരായ ശ്രീജിത്ത്, അലി, രൺ ദീപ്, വിനോദ്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ എൻ.ആർ.സുനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
0 Comments