Home Cherpu എം.ഡി.എം.എ.യുമായി യുവാവിനെ ചേർപ്പ് എക്സൈസ് പിടികൂടി.
എം.ഡി.എം.എ.യുമായി യുവാവിനെ ചേർപ്പ് എക്സൈസ് പിടികൂടി.
എം.ഡി.എം.എ.യുമായി യുവാവിനെ ചേർപ്പ് എക്സൈസ് പിടികൂടി. പാറളം കോടന്നൂർച്ചിറ പാഴൂർ ഷാബിൻ (26) ആണ് അറസ്റ്റിലായത്. ചിറയ്ക്കൽ, പഴുവിൽ, കിഴുപ്പിള്ളിക്കര, താന്ന്യം പ്രദേശങ്ങളിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും ഷാബിൻ മയക്കുമരുന്ന് എത്തിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർപ്പ് എക്സൈസ്സിന്റെ നിരീക്ഷണത്തിലായിരുന്ന ഷാബിനെ പഴുവിൽ കുഞ്ഞംകോട്ടുനിന്നാണ് പിടികൂടിയത്. ചേർപ്പ് എക്സൈസ് ഇൻസ്പെക്ടർ അശ്വിൻകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ സുരേഷ്കുമാർ, പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്ബാബു, കൃഷ്ണകുമാർ, സിജോമോൻ, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
0 Comments