പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അതിദരിദ്രർക്കും ഹരിത കർമ്മസേന അംഗങ്ങൾക്കും ഓണക്കോടി വിതരണവും ഹരിത അവാർഡ്-2024 വിതരണവും നടത്തി.2023-24 ൽ 100%പദ്ധതി പണവും നികുതി ശേഖരണവും നടത്തി മികച്ച നേട്ടം കൈവരിക്കാൻ നേതൃത്വം നൽകിയ ജനപ്രതിനിധികളെയും ജീവനക്കാരെയും ചടങ്ങിൽ അനുമോദിച്ചു.
പുതുക്കാട് എംഎൽഎ കെ. കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കിയ ശ്രീഷ്മ ചന്ദ്രൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ അനൂപ് അധ്യക്ഷനായി.
ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി.കിഷോർ, കെ സി.പ്രദീപ്, എം.കെ ശൈലജ ടീച്ചർ, എൻ. എം.പുഷ്പാകരൻഎന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന സുരേന്ദ്രൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജി. സബിത നന്ദിയും പറഞ്ഞു.
0 Comments