Pudukad News
Pudukad News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുതുക്കാട് മണ്ഡലത്തിൽ നിന്ന് ലഭിച്ച ചെക്കുകൾ കൈമാറി


വയനാട് പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുതുക്കാട് മണ്ഡലത്തിലെ വിവിധ സംഘടനകളും, സ്ഥാപനങ്ങളും, വ്യക്തികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്ത ചെക്കുകൾ കൈമാറി.കെ.കെ.രാമചന്ദ്രൻ എംഎൽഎ ഏറ്റുവാങ്ങിയ ചെക്കുകൾ മുകുന്ദപുരം തഹസീൽദാർ സി. നാരായണന് കൈമാറി.  എംഎൽഎയുടെ പുതുക്കാട് ഓഫീസിൽ നടന്ന ചടങ്ങിൽ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ്‌ ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമൻ, കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. അൽജോ പുളിക്കൻ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.പതിമൂന്നു ലക്ഷത്തി അയ്യായിരത്തി എഴുന്നൂറ് രൂപയുടെ ചെക്കുകളാണ് കൈമാറിയത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price