മഴയില്‍ മുങ്ങി മറ്റത്തൂര്‍. പാടശേഖരങ്ങള്‍ വെള്ളത്തില്‍. ആശങ്കയില്‍ കര്‍ഷകര്‍




ക​ന​ത്തെ മ​ഴ​യെ തു​ട​ര്‍ന്ന് മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള മ​റ്റ​ത്തൂ​രി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. വി​രി​പ്പു​കൃ​ഷി ചെ​യ്ത പാ​ട​ങ്ങ​ളും നേ​ന്ത്ര​വാ​ഴ​ത്തോ​ട്ട​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. മ​ര​ങ്ങ​ള്‍ വീ​ണ് വൈ​ദ്യു​തി കാ​ലു​ക​ളും ക​മ്പി​ക​ളും ഒ​ടി​ഞ്ഞ​ത് മേ​ഖ​ല​യി​ല്‍ മ​ണ​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ടാ​നും ഇ​ട​യാ​ക്കി.
വെ​ള്ളി​ക്കു​ള​ങ്ങ​ര സെ​ക്ഷ​നു കീ​ഴി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ര​ങ്ങ​ള്‍ ഒ​ടി​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍ന്ന് വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചു. മോ​നൊ​ടി, വാ​സു​പു​രം, ഇ​ണ്ണോ​ട്, അ​വി​ട്ട​പ്പി​ള്ളി , മാ​ങ്കു​റ്റി​പ്പാ​ടം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ര​ങ്ങ​ള്‍ വീ​ണ് വൈ​ദ്യു​തി ക​മ്പി​ക​ള്‍ പൊ​ട്ടി​വീ​ണി​ട്ടു​ള്ള​ത്. വൈ​ദ്യു​തി കാ​ലു​ക​ളും ഒ​ടി​ഞ്ഞു വീ​ണു.


വെ​ള്ളി​ക്കു​ളം വ​ലി​യ​തോ​ട് ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ര്‍ന്ന് കോ​ടാ​ലി പാ​ട​ശേ​ഖ​രം പൂ​ര്‍ണ​മാ​യും വെ​ള്ള​ത്തി​ല്‍ മു​ങ്ങി. അ​റു​പ​ത്തി​യ​ഞ്ച് ഏ​ക്ക​ർ വി​രി​പ്പ് കൃ​ഷി​യാ​ണ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത്. കോ​ടാ​ലി നെ​ല്ലു​ല്‍പ്പാ​ദ​ക സ​മി​തി​ക്കു കി​ഴി​ല്‍ വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ലെ പ​കു​തി​യോ​ളം നി​ല​ത്തി​ല്‍ ഒ​രു മാ​സം മു​മ്പാ​ണ് ന​ടീ​ല്‍ പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ബാ​ക്കി പ​കു​തി നി​ല​ത്തി​ല്‍ മൂ​ന്നാ​ഴ്ച മു​മ്പ് വി​ത​യും പൂ​ര്‍ത്തി​യാ​ക്കി​യി​രു​ന്നു. ഒ​രു മാ​സ​ത്തോ​ളം വ​ള​ര്‍ച്ച​യെ​ത്തി​യ​തി​നാ​ല്‍ ഒ​ന്നോ ര​ണ്ടോ ദി​വ​സം നെ​ല്‍ച്ചെ​ടി​ക​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ക്കി​ട​ന്നാ​ലും കൃ​ഷി​നാ​ശം ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ മ​ഴ തു​ട​രു​ക​യും കൂ​ടു​ത​ല്‍ ദി​വ​സ​ങ്ങ​ള്‍ നെ​ല്‍ച്ചെ​ടി​ക​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ല്‍ കി​ട​ക്കു​ക​യാ​യും ചെ​യ്താ​ല്‍ ഓ​ല​ചീ​യ​ല്‍ ബാ​ധി​ച്ച് ന​ശി​ച്ചു​പോ​കാ​നി​ട​യു​ണ്ടെ​ന്നും ക​ര്‍ഷ​ക​ര്‍ ആ​ശ​ങ്ക​പ്പെ​ടു​ന്നു. മ​ഴ​യി​ല്‍ വാ​ഴ​ത്തോ​ട്ട​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തും ക​ര്‍ഷ​ക​രി​ല്‍ ആ​ശ​ങ്ക നി​റ​ക്കു​ന്നു. ര​ണ്ടു ദി​വ​സ​ത്തി​ലേ​റെ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ക്കി​ട​ന്നാ​ല്‍ നേ​ന്ത്ര​വാ​ഴ​ക​ള്‍ ചീ​ഞ്ഞു പോ​കാ​നി​ട​യു​ണ്ട്. കു​ല​വ​ന്ന​തും വി​ള​വെ​ടു​പ്പി​നു പാ​ക​മാ​കാ​റാ​യ​തു​മാ​യ നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് പ​ല​യി​ട​ത്തും വെ​ള്ള​ത്തി​ല്‍ നി​ല്‍ക്കു​ന്ന​ത്. ഓ​ണ​ക്കാ​ല വി​പ​ണി ല​ക്ഷ്യ​മി​ട്ട് കൃ​ഷി​ചെ​യ്ത നേ​ന്ത്ര​വാ​ഴ​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. വേ​ന​ല്‍ക്കാ​ല​ത്ത് അ​നു​ഭ​വ​പ്പെ​ട്ട ക​ഠി​ന​മാ​യ ചൂ​ട് നേ​ന്ത്ര​ക്കാ​യ ഉ​ല്‍പ്പാ​ദ​നം കു​റ​യാ​നി​ട​യാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ള്‍ വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി വാ​ഴ​ക്ക​ര്‍ഷ​ക​രെ അ​ല​ട്ടു​ന്ന​ത്.

 ചാ​ഴി​ക്കാ​ട്, വാ​സു​പു​രം, മ​ന്ദ​ര​പ്പി​ള്ളി, കി​ഴ​ക്കേ കോ​ടാ​ലി, കോ​പ്ലി​പ്പാ​ടം, കൊ​ടു​ങ്ങ, മോ​നൊ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളും മ​ഴ​യി​ല്‍ മു​ങ്ങി.

മറ്റത്തൂര്‍ പഞ്ചായത്ത് കണ്‍ട്രോള്‍ റൂം നമ്പര്‍- 
9745039940
9495047534
9847158599

Post a Comment

0 Comments