Pudukad News
Pudukad News

കുട്ടനെല്ലൂർ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു


കുട്ടനെല്ലൂർ ഔഷധിക്ക് മുൻപിൽ പിക്കപ്പ്‌ വാൻ സ്കൂട്ടറിൽ ഇടിച്ച്‌ സ്‌കൂട്ടർ യാത്രികരായ മൂന്ന്‌ സ്ത്രീകൾക്ക്‌ പരിക്ക്‌. കൊഴുക്കുള്ളി കൊല്ലപറമ്പിൽ രമേഷിന്റെ ഭാര്യ ദർശന(35), വലക്കാവ്‌ പൊങ്ങണാമൂല ബിനീഷിന്ർെ ഭാര്യ നിഷ(42) എരവിമംഗലം മഠത്തിപറമ്പിൽ സുന്ദരൻ്റെ മകൾ അനഘ (29) എന്നിവർക്കാണ്‌ പരിക്കേറ്റത്‌. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്‌ച വൈകീട്ടായിരുന്നു അപകടം. മൂവരും കുട്ടനെല്ലൂർ ഔഷധിയിലെ ജീവനക്കാരാണ്‌. 
ഔഷധിയിൽ നിന്നു ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്‌ പുറകിൽ പിക്കപ്പ്‌ വാൻ ഇടിക്കുകയായരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price